Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KSRTC Buses

Idukki

പാ​തി​വ​ഴി​യി​ല്‍ യാ​ത്ര​ക്കാ​രെ​യി​റ​ക്കി കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍

വ​ണ്ണ​പ്പു​റം: വ​ണ്ണ​പ്പു​റം-​ചേ​ല​ച്ചു​വ​ട് റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ ക​ള്ളി​പ്പാ​റ​യി​ല്‍ കു​ത്ത​നെ​യു​ള്ള ക​യ​റ്റം ക​യ​റാ​ന്‍ ക​ഴി​യാ​തെ യാ​ത്ര​ക്കാ​രെ പാ​തി​വ​ഴി​യി​ല്‍ ഇ​റ​ക്കി സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​താ​യി പ​രാ​തി.

ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ടു ബ​സു​ക​ളാ​ണ് ക​മ്പ​ക്കാ​നം മു​ത​ല്‍ ക​ള്ളി​പ്പാ​റ വ​രെ​യു​ള്ള ക​യ​റ്റം ക​യ​റാ​നാ​കാ​തെ പ​കു​തി യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​യ ശേ​ഷം ക​യ​റ്റം ക​യ​റി​യ​ത്. കു​ത്ത​നെ​യു​ള്ള ക​യ​റ്റ​ങ്ങ​ളും വ​ള​വു​ക​ളും നി​റ​ഞ്ഞ ഈ ​റൂ​ട്ടി​ല്‍ കാ​ല​പ്പ​ഴ​ക്കം​ചെ​ന്ന ബ​സു​ക​ളാ​ണ് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​തെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​ക്ഷേ​പം.

വാ​ഹ​ന​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കാ​ത്ത​തും എ​ന്‍​ജി​ന്‍റെ കാ​ര്യ​ക്ഷ​മ​ത​യെ ബാ​ധി​ക്കു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. പ്രി​യ​ദ​ര്‍​ശി​നി സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ച്ച​തോ​ടെ ഈ ​റൂ​ട്ടി​ലെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന​വു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ നി​ല​വി​ലെ ബ​സു​ക​ള്‍ അ​പ​ര്യാ​പ്ത​മാ​ണെ​ന്നും സു​ര​ക്ഷി​ത​മാ​യി സ​ര്‍​വീ​സ് ഉ​റ​പ്പാ​ക്കാ​ന്‍ പു​തി​യ ബ​സു​ക​ള്‍ ഈ ​റൂ​ട്ടി​ല്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​ണ് യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Kerala

കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളു​ടെ ഓട്ടം മതിയായ രേഖകളില്ലാതെ

ചാ​​​ത്ത​​​ന്നൂ​​​ർ: വാ​​​ഹ​​​ന നി​​​കു​​​തി അ​​​ട​​​യ്ക്കാ​​​ത്ത, നി​​​ര​​​ത്തി​​​ലൂ​​​ടെ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്താ​​​ൻ അ​​​നു​​​വാ​​​ദ​​​മി​​​ല്ലാ​​​ത്ത, ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പോ​​​ലു​​​മി​​​ല്ലാ​​​ത്ത ബ​​​സു​​​ക​​​ളാ​​​ണ് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി സ​​​ർ​​​വീ​​​സി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​ൽ ന​​​ല്ലൊ​​​രു ശ​​​ത​​​മാ​​​ന​​​വും. ഇ​​​ത്ത​​​രം ബ​​​സു​​​ക​​​ൾ അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ടാ​​​ൽ യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് യാ​​​തൊ​​​രുവി​​​ധ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും നി​​​യ​​​മ​​​പ​​​ര​​​മാ​​​യി ല​​​ഭി​​​ക്കാ​​​ൻ അ​​​ർ​​​ഹ​​​ത​​​യി​​​ല്ല.

കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ ക​​​ട​​ബാ​​​ധ്യ​​​ത​ കു​​​റ​​​ഞ്ഞു​​​വ​​​രി​​​ക​​​യും പ​​​രി​​​ഷ്ക​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ൾ ഫ​​​ലം കാ​​​ണു​​​ക​​​യും ചെ​​​യ്യു​​​ന്നു​​​വെ​​​ന്ന് വ​​​കു​​​പ്പു മ​​​ന്ത്രി കെ.​​​ബി. ഗ​​​ണേ​​​ശ് കു​​​മാ​​​ർ അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​മ്പോ​​​ഴാ​​​ണ് ബ​​​സു​​​ക​​​ളു​​​ടെ ദ​​​യ​​​നീ​​​യാ​​​വ​​​സ്ഥ ബോ​​​ധ്യ​​​പ്പെ​​​ടു​​​ന്ന​​​ത്.

​ 2017 ൽ ​​​ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്തി സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ച്ച ആ​​​റ്റി​​​ങ്ങ​​​ൽ ഡി​​​പ്പോ​​​യി​​ലെ ഒ​​രു ​ബ​​​സി​​​ന്‍റെ പെ​​​ർ​​​മി​​​റ്റ് 2023 ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ അ​​​വ​​​സാ​​​നി​​​ച്ച​​​താ​​​ണ്. 2023നു ​​​ശേ​​​ഷം ഈ ​​​ബ​​​സ് ഇ​​​ൻ​​​ഷ്വ​​​ർ ചെ​​​യ്തി​​​ട്ടി​​​ല്ല. 2023 ഡി​​​സം​​​ബ​​​റി​​​ലാ​​​ണ് വാ​​​ഹ​​​ന​​​നി​​​കു​​​തി അ​​​വ​​​സാ​​​ന​​​മാ​​​യി അ​​​ട​​​ച്ചി​​​ട്ടു​​​ള്ള​​​ത്.ഇ​​​ത്ത​​​ര​​​ത്തി​​​ൽ എ​​​ത്ര ബ​​​സു​​​ക​​​ളു​​​ണ്ടെ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്കാ​​​ൻ ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ധി​​​കൃ​​​ത​​​ർ ത​​​യാ​​​റാ​​​യി​​​ല്ല. ആ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം ബ​​​സു​​​ക​​​ൾ നി​​​ര​​​ത്തി​​​ലോ​​​ടു​​​ന്നു​​​ണ്ടെ​​​ന്നാ​​​ണ് അ​​​നൗ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി അ​​​റി​​​യു​​​ന്ന​​​ത്.

ശ​​​ബ​​​രി​​​മ​​​ല മ​​​ണ്ഡ​​​ല​​​ക്കാ​​​ലം ആ​​​സ​​​ന്ന​​​മാ​​​യ​​​തി​​​നാ​​​ൽ 1142 ബ​​​സു​​​ക​​​ൾ സി​​​എ​​​ഫ് (​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഓ​​​ഫ് ഫി​​​റ്റ്ന​​​സ്) ന​​​വം​​​ബ​​​ർ 15 ന​​​കം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. 15 വ​​​ർ​​​ഷ കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞ ബ​​​സു​​​ക​​​ളാ​​​ണ് ഫി​​​റ്റ്ന​​​സ് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ന്ന​​​ത്. നി​​​യ​​​മ​​​പ​​​ര​​​മാ​​​യ എ​​​ല്ലാ രേ​​​ഖ​​​ക​​​ളും ഉ​​​ണ്ടെ​​​ങ്കി​​​ൽ മാ​​​ത്ര​​​മേ ഫി​​​റ്റ്ന​​​സ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ല​​​ഭി​​​ക്കു​​​ക​​​യു​​​ള്ളൂ.

ഫി​​​റ്റ്ന​​​സ് പ​​​രി​​​ശോ​​​ധ​​​ന കാ​​​ലാ​​​വ​​​ധി​​​യാ​​​യ 15 വ​​​ർ​​​ഷം തി​​​ക​​​യ്ക്കാ​​​ത്ത ബ​​​സു​​​ക​​​ളാ​​​ണ് ടാ​​​ക്സ് ഒ​​​ടു​​​ക്കാ​​​തെ​​​യും പെ​​​ർ​​​മി​​​റ്റും ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സു​​​മി​​​ല്ലാ​​​തെ​​​യും ഓ​​​ടു​​​ന്ന​​​ത്. ഇ​​​തി​​​ല​​​ധി​​​ക​​​വും ഫാ​​​സ്റ്റ് പാ​​​സ​​​ഞ്ച​​​റു​​​ക​​​ളാ​​​ണ്.

Latest News

Corehub Up